Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍. 24 മണിക്കൂറിനിടെ 12,428 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
356 മരണം റിേപ്പാര്‍ട്ട് ചെയ്തു. 15951 ആണ് രോഗമുക്തി നേടിയവരുടെ എണ്ണം. 1,63,816 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒക്ടോബര്‍ 25വരെ 60,19,01,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതില്‍ ഒക്ടോബര്‍ 25ന് 11,31,826 സാമ്ബിളുകള്‍ പരിശോധിച്ചതായും ആേരാഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യതത് 107.22 േകാടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു. സംസ്ഥാനങ്ങളില്‍ 12.37 കോടി വാക്സിന് ഡോസുകള്‍ ലഭ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം. തിങ്കളാഴ്ച സംസ്ഥാനത്ത് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,429 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 8752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങള് കോവിഡ്-19 മൂലമാണെന്നും സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 28,873 ആയി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്