ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.34 ലക്ഷം (2,34,281) പേർക്ക് കോവിഡ് ബാധിച്ചു. 893 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 4.10 കോടിയായി. രാജ്യത്ത് നിലവിൽ 18.84 ലക്ഷം പേർക്കാണു രോഗബാധ. ആകെ കേസുകളിൽ 4.59 ശതമാനം ആളുകളാണ് ഇപ്പോൾ രോഗബാധിതരെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.39 ശതമാനത്തിൽനിന്ന് 14.50 ശതമാനമായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40. ആകെ മരണം 4,94,091. ഇതുവരെ രാജ്യത്ത് 165.70 കോടി ഡോസ് വാക്സീൻ നൽകി. അർഹരായവരിൽ 75 ശതമാനത്തിലധികം പേരും വാക്സീൻ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്