ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ ഇന്നലെ 3,33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.
ഇന്നലെ 3,37,704 പേര്‍ക്കായിരുന്നു രോഗബാധ കണ്ടെത്തിയത്.
രാജ്യത്ത് നിലവില്‍ 21,87,205 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പേരാണ് വൈറസ് രോഗബാധ മൂലം രാജ്യത്ത് മരിച്ചത്.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ( ടിപിആര്‍) 17.78 ശതമാനമാണ്. കഴിഞ്ഞദിവസത്തേക്കാള്‍ ടിപിആര്‍ നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ, 2,59,168 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നു രാവിലെ ഏഴുമണിവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 161.92 കോടി ജനങ്ങള്‍ വാക്സിനേഷന് സ്വീകരിച്ചുകഴിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്