Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട് .കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.
252 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,35,04,534 ആയി . നിലവില്‍ 3,09,575 സജീവ കേസുകളാണുളളത്. രാജ്യത്തെ ആകെ മരണം 4,45,385 ആയി ഉയര്‍ന്നു. 97.75% ആണ് രോഗമുക്തി നിരക്ക്
രാജ്യത്ത് ഇതുവരെ 81,85,13,827 (81 .85 കോടി ) ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 96,46,778 ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്