ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.38 ലക്ഷം പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
2,38,018 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 1,57,421 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 310 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 17,36,628 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം 8,891 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ചത്തേതിനെ അപേക്ഷിച്ച് 8.31 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്