Times of Kuwait
ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ വെള്ളിയാഴ്ചയും കോവിഡ് കേസുകളിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 315 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങൾ 4,85,350 ആയിട്ടുണ്ട്. ഒരു ദിവസത്തിനിടെ 1,09,345 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്