January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 24,354 പേര്‍ക്ക് കൂടി കൊവിഡ്; 234 മരണം

Times of Kuwait

ന്യൂഡല്‍ഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 24,354 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

234 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.73 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളില്‍ ഉണ്ടായത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. കേരളത്തിലാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഏറ്റവും കൂടുതല്‍ പേരുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി .
24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തില്‍ ഇന്നലെ 13,834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!