Times of Kuwait
ദില്ലി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്ക്കാണ്. 2,95,955 പേര് ഒരു ദിവസത്തിനിടെ രോഗമുക്തി നേടി.
ഇന്ത്യയില് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതില് 2,43,50,816 പേര് രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. നിലവില് 24,95,591 പേരാണ് ചികിത്സയിലുള്ളത്.
ഒടുവിലത്തെ കണക്ക് അനുസരിച്ച് 20,06,62,456 പേര് വാക്സിന് സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. തമിഴ്നാട്ടില് 24 മണിക്കൂറിനിടെ 34,285പേര്ക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേര് രോഗമുക്തരായി. 468 പേരാണ് മരിച്ചത്.3,06,652 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില് 24 മണിക്കൂറിനിടെ 24,136പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36,176പേര് രോഗമുക്തരായി. 601പേര് മരിച്ചു. 3,14,368 പേരാണ് ചികിത്സയിലുള്ളത്. 52,18,768 പേര് ഇതുവരെ രോഗമുക്തരായി. 90,340 പേരാണ് മരിച്ചത്.
കര്ണാടകയില് 22,758 പേര്ക്ക് കൂടി രോഗം ബാധിച്ചു. 38,224പേര് രോഗമുക്തരായി. 588 പേര് മരിച്ചു. ആന്ധ്രയില് 15,284 പേര്ക്ക് രോഗം ബാധിച്ചപ്പോള് 20,917പേര് രോഗമുക്തരായി.106 പേരാണ് മരിച്ചത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്