Times of Kuwait
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ഉത്തരവു പ്രകാരം 2022 ജനുവരി ഒന്നുമുതല്‍ ഇന്ത്യയിൽ എ.ടി.എമ്മുകളില്‍ നിന്ന് സൗജന്യപരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 21 രൂപ ഈടാക്കും. നിലവില്‍ 20രൂപയാണ് ഈടാക്കുന്നത്. 2021 ആഗസ്റ്റ് ഒന്നുമുതല്‍ മറ്റൊരു ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഇന്റര്‍ചേഞ്ച് ഫീ 16ല്‍ നിന്ന് 17 രൂപയായും വര്‍ദ്ധിക്കും. സാമ്ബത്തികേതര ഇടപാടുകളുടെ(സ്റ്റേറ്റ്മെന്റ് എടുക്കല്‍ അടക്കം) നിരക്ക് 5 രൂപയില്‍ നിന്നും 6 രൂപയായും വര്‍ദ്ധിപ്പിച്ചു. കാര്‍ഡ് നല്കിയ ബാങ്ക് എ.ടി.എം ഉപയോഗിച്ചതിന് മറ്റു ബാങ്കുകള്‍ക്ക് നല്‍കേണ്ട തുകയാണിത്.
നിലവില്‍ സ്വന്തം ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ അഞ്ച് തവണയും മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മൂന്ന് തവണയും സൗജന്യമായി ഇടപാട് നടത്താം.
ഈ പരിധികഴിഞ്ഞുള്ള ഇടപാടുകള്‍ക്കാണ് പണം ഈടാക്കുന്നത്.
എ.ടി.എം വിന്യസിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവു കൂടിയ സാഹചര്യത്തിലാണ് നിരക്കു കൂട്ടുന്നതെന്ന് ആര്.ബി.ഐ വ്യക്തമാക്കി. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 2014 ആഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ വര്‍ദ്ധിപ്പിച്ചത്. ഇന്റര്‍ചേഞ്ച് ഫീ ഏറ്റവും ഒടുവില്‍ നിശ്ചയിച്ചത് 2012 ആഗസ്റ്റിലും.
More Stories
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം