Times of Kuwait
ദില്ലി: ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വകഭേദം കണ്ടെത്തിയവരില്‍ രണ്ട് വയസുകാരിയും ഉണ്ട്. അതിവേഗം രോഗം പടര്‍ത്തുന്ന വൈറസ് വകഭേദത്തിന്്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ കേന്ദ്രം മുന്‍കരുതല്‍ നടപടി തുടങ്ങിയിരുന്നു. ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താന്‍ പത്തു ലാബുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയത് 33000 പേരാണ്.
പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കി. ഇവരോടൊപ്പം യാത്ര ചെയ്തവരെയും സമ്ബര്‍ക്കത്തില്‍ വന്നവരെയും പരിശോധിക്കും. ഡിസംബര്‍ 31 വരെയാണ് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്. ഇത് നീട്ടിയേക്കും.
കൊവിഡ് വാക്സിന് പുതിയ വൈറസിനെയും ചെറുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്‍്റെ ഡ്രൈറണ്‍ വിജയകരമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൂടുതല്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്തു അമേരിക്കയിലും സ്പെയിനിലും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത അത്യാവശ്യമാണ്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്