ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: വാശിയേറിയ പോരാട്ടം നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകൾ വന്നുതുടങ്ങി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങളിൽ 220ലേറെ സീറ്റുകളിൽ ബിജെപി മുന്നിലാണ്. സമാജ്‌വാദി പാർട്ടി 110ലേറെ സീറ്റിൽ ലീഡ് ചെയ്യുന്നു.
കടുത്ത മത്സരം നടന്ന പഞ്ചാബിൽ 117 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപിയുടെ മുന്നേറ്റമാണു സംസ്ഥാനത്ത്. എഎപി 80ലേറെ സീറ്റികളിൽ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ കോൺഗ്രസ് 19 സീറ്റിലേക്ക് ഒതുങ്ങി. ശിരോമണി അകാലിദൾ 8 സീറ്റിലും ബിജെപി സഖ്യം 3 സീറ്റിലുമാണ് മുന്നിലുള്ളത്. പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.
ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാർട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. 70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ ബിജെപി ഏറെ മുന്നിലാണ്. 40ലേറെ സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. 20 സീറ്റിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിലെ ശക്തമായ മത്സരത്തിനുശേഷമാണു കോൺഗ്രസ് പിന്നിലേക്കു പോയത്.
മണിപ്പുരിൽ 60 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. 24 സീറ്റുമായി ബിജെപി മുന്നിലാണ്. 14 സീറ്റുകളിലാണു കോൺഗ്രസ് മുന്നേറ്റം. എൻപിപി 9 സീറ്റിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 13 സീറ്റുകളിൽ മുന്നിലാണ്.
ഗോവയിൽ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മുഖ്യ മത്സരം. 18 സീറ്റുകളിൽ ലീഡെടുത്ത് ബിജെപിയാണു തൊട്ടുമുന്നിൽ. 15 സീറ്റുകളിലാണു കോൺഗ്രസ് മുന്നിലുള്ളത്. എംജെപി ആറിടത്ത് ലീഡ് ചെയ്യുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്