ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും കുതിച്ചുചാട്ടം. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധവുണ്ടായി. 22,775 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോർട്ട് ചെയ്തു.
നിലവിൽ സജീവ കേസുകൾ 1,04,781 ആണ്. 98.32 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8949 പേർ രോഗമുക്തി നേടി.
അതിനിടെ, രാജ്യത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1,431 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 454 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ ഒമിക്രോൺ ബാധിച്ചത്. ഇതിൽ 167 പേർ രോഗമുക്തി നേടി. ഡൽഹിയിൽ 351 ഉം തമിഴ്നാട്ടിൽ 118 ഉം ഒമിക്രോൺ രോഗബാധിതരുണ്ട്. 115 രോഗികളുള്ള ഗുജറാത്തിന് പിന്നാലെ 109 രോഗികളുമായി പട്ടികയിൽ അഞ്ചാമതാണ് കേരളം. രാജ്യത്ത് 23 സംസ്ഥാനങ്ങളിൽ ഇതിനോടകം ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്