ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് കൂടുതല്‍ പ്രിയങ്കരമാക്കുവാന്‍ പുതിയ ഫീച്ചേഴ്സ് ഗൂഗിള്‍ മാപ്പ് മുന്നോട്ട് വെച്ചിരിക്കുകയാണ്.
ഗൂഗിള്‍ മാപ്പില്‍ ലഭിക്കാത്ത അഡ്രസുകള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാം എന്നതാണ് ഒരു പുതിയ ഫീച്ചര്‍. ഹിന്ദി കൂടാതെ ആറ് ഇന്ത്യന്‍ ഭാഷകളിലും ഗൂഗിള്‍ മാപ്പ് വോയ്സ് ഇനി ലഭ്യമാകുവാന്‍ പോവുകയാണ്.
ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇനി ഗൂഗിള്‍ വോയിസ് മാപ്പ് സൗകര്യം ലഭ്യമാകുവാന്‍ പോകുന്നത്.
ഹിന്ദിയില്‍ ശബ്ദം പകരുവാനായി അമിതാഭ് ബച്ചനെ അധികാരികള്‍ സമീപിച്ചുവെന്നാണ് അറിയുന്നത്. അതിനിടയില്‍ മലയാളത്തില്‍ ഗൂഗിള്‍ മാപ്പിന് ശബ്ദം പകരുവാന്‍ നടന് ലാലിന്റെ ശബ്ദം ഉപയോഗിക്കണമെന്ന പെറ്റീഷനുമായി മലയാളികള്‍ എത്തിയിരിക്കുകയാണ്.
ആരോ ഒരാള്‍ രസകരമായി നടത്തിയിരിക്കുന്ന പെറ്റീഷനില്‍ കൂടുതല്‍ പേര് പങ്കുചേരുകയായിരുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്