ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരൻ. വാറൻ ബുഫറ്റിനെ മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്. ഫോബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിൽ അദാനിയുടെയും കുടുംബത്തിന്റെയും ആകെ സ്വത്ത് തിങ്കൾ രാവിലെ 123.2 ബില്യൺ യുഎസ് ഡോളറും ബുഫറ്റിന്റേത് 121.7 ബില്യൺ യുഎസ് ഡോളറുമാണ്.
ഫോബ്സ് പട്ടിക പ്രകാരം സ്പേസ് എക്സിന്റെയും ടെസ്‌ലയുടെ മേധാവി ഇലോൺ മസ്കിനാണ് ആണ് ആദ്യ സ്ഥാനം. 269.7 ബില്യൺ യുഎസ് ഡോളറാണ് മസ്കിന്റെ സമ്പാദ്യം. പിന്നാലെ ആമസോൺ മേധാവി ജെഫ് ബെസോസ് (170.2 ബില്യൺ യുഎസ് ഡോളർ), എൽഎംവിഎച്ച് ഉടമ ബെർനാർഡ് അർനൗൾട്ട് (166.8 ബില്യൺ യുഎസ് ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (130.2 ബില്യൺ യുഎസ് ഡോളർ) എന്നിവരും രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഉണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി 104.2 ബില്യൺ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്തുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്