തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇതുൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സർക്കാരിന് സമർപ്പിച്ചു.
48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് സർട്ടിഫിക്കറ്റാണ് സമർപ്പിക്കണ്ടത്. രോഗം ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോർട്ടലിൽ നൽകണം. ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീർഥാടകർ ബുക്ക് ചെയ്യണം. തീർഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ സംവിധാനം ഏർപ്പെടുത്തണം.
നിലയ്ക്കലിൽ എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. ഇതിന്റെ ചെലവ് തീർഥാടകർ തന്നെ വഹിക്കണം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ 1000 തീർഥാടകരെ മാത്രമേ അനുവദിക്കാൻ പാടുള്ളു. ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ വരെ അനുവദിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരമ്പരാഗത കാനന പാതകളിലൂടെയുള്ള തീർഥാടനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടു. സർക്കാർ റിപ്പോർട്ട് പരിശോധിച്ച് അടുത്ത ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കും.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്