Times of Kuwait-Cnxn.tv
തൊടുപുഴ: പ്രശസ്ത ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിലാണ് അദ്ദേഹം മുങ്ങി മരിച്ചത്. സിനിമ ചിത്രീകരണത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു.
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ആഭാസം, കിസ്മത്, പൊറിഞ്ചു മറിയം ജോസ്, തെളിവ്, പാവാട, കമ്മട്ടിപ്പാടം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അനില്‍ നെടുമങ്ങാട്. വൈകിട്ട് ആറോടെയായിരുന്നു സംഭവം. ജോജു ജോര്‍ജ് നായകനായ ’പീസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിപ്പോഴാണ് കയത്തിൽ പെട്ടത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്