ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി : ആധാര് പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വര്ഷം മുന്പ് എടുത്ത ആധാര് പുതുക്കാനുള്ള കാലാവധി ഇന്നലെ അവസാനിക്കാന് ഇരിക്കെയാണ് തീയതി നീട്ടിയത്. സെപ്റ്റംബര് 14 ലേക്കാണ് നീട്ടിയിരിക്കുന്നത്.
ആധാര് പുതുക്കാന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയോ, ആധാര് സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അല്ലെങ്കില് വീട്ടിലിരുന്ന് തന്നെ ഓണ്ലൈനായും ആധാര് പുതുക്കാം.
ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റില് ലോഗ് ഇന് ചെയ്യണം. എന്നിട്ട് ആധാര് നമ്ബറും കാപ്ചയും നല്കിയാല് ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്ബറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നല്കിയാല് നിങ്ങള് ആധാര് അപ്ഡേഷന് പേജിലെത്തും. ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമര്പ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാന് കാര്ഡ്, ഡ്രൈവിംഗ് ലൈസന്സ് എന്നിവ സ്കാന് ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്സ് ഐഡിയുടെ സ്കാന്ഡ് കോപ്പി നല്കിയാല് മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാര് അപ്ഡേഷന് റിക്വസ്റ്റ് പോകും. തുടര്ന്ന് സ്ക്രീനില് നിന്ന് അക്ക്നോളജ്മെന്റ് ഡൗണ്ലോഡ് ചെയ്ത് സൂക്ഷിക്കാം.
ആധാര് അപ്ഡേറ്റ് ആയോ എന്നറിയാന് ഇതേ വെബ്സൈറ്റില് തന്നെ ആധാര് അപ്ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബില് ക്ലിക്ക് ചെയ്താല് മതി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്