തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തീർഥാടകരെ അനുവദിക്കും. മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കണമെന്ന നിലപാടില്‍ത്തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരേയും പ്രവേശിപ്പിക്കും. സന്നിധാനത്ത് ആരെയും താമസിക്കാനും വിരിവയ്ക്കാനും അനുവദിക്കില്ല. പരിമിതമായ തോതിൽ മാത്രം അന്നദാനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എത്ര തീർഥാടകരെത്തുമെന്ന് പറയാനാകില്ല. ഭക്തരുടെ എണ്ണം കുറയ്ക്കുന്നതിനും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനും തീരുമാനമെടുത്തതായും അദ്ദേഹം പറഞ്ഞു.
ദര്‍ശന സമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിർദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവലോകന യോഗത്തിനു ശേഷം വാസു പറഞ്ഞു.
കോവിഡ് ബാധിതരല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രം തീര്‍ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടാനുള്ള നടപടി സ്വീകരിക്കും. നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കുമെന്നും എൻ. വാസു കൂട്ടിച്ചേർത്തു.
More Stories
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം