ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു . പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമെന്ന് സത്യപ്രതിജ്ഞക്കു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രസിഡണ്ട് ദ്രൗപദി മുര്‍മു.രാജ്യ മേൽപിച്ച വിശ്വാസമാണ് തൻ്റെ ശക്തി. തനിക്ക് തന്ന അവസരത്തിന് നന്ദി.ദളിതുകൾക്കും സ്വപ്നം കാണാമെന്നതിൻ്റെ തെളിവാണ് തൻ്റെ യാത്ര.പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്നം കണ്ടിരുന്ന തലമുറയായിരുന്നു തൻ്റേത്.ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര ഇവിടെ എത്തി നിൽക്കുന്നു.വനിതാ ശാക്തീകരണമാകും ലക്ഷ്യം.ദളിത് ഉന്നമനത്തിനായും പ്രവര്‍ത്തിക്കും. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും.സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്ഥാനലബ്ധിയെ ഭാഗ്യമായി കാണുന്നു.കൊവിഡ് കാലത്ത് രാജ്യം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം.മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യ മാതൃകയായി. യുവാക്കളാണ് രാജ്യത്തിൻ്റെ ശക്തി.യുവജനക്ഷേമവും ഏറെ പ്രാധാന്യമുള്ളതാണ്. ജനാധിപത്യത്തിൻ്റെ ശക്തി ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകു മെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്