പത്തനംതിട്ട: ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത (90) കാലംചെയ്തു. വാർധകൃ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാർത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. മാർത്തോമ്മാ സഭാ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള മാരാമണ്‍ പാലക്കുന്നത്ത് കുടുംബത്തിലാണ് മെത്രാപ്പോലീത്തയുടെ ജനനം. 1931 ജൂണ്‍ 27ന് ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല പേര്.
പ്രാഥമിക വിദ്യാഭ്യാസത്തിനും ബംഗളൂരു തിയോളജിക്കൽ കോളജിലെ ബിരുദ പഠനത്തിനും ശേഷം 1957 ജൂണ്‍ 29ന് ശെമ്മാശനായും അതേവർഷം ഒക്ടോബർ 18ന് വൈദികനായും സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു.
1975 ഫെബ്രുവരി എട്ടിന് ജോസഫ് മാർ ഐറേനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയുമായി. പിന്നീട് സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 2007 ഒക്ടോബർ രണ്ടിന് മാർത്തോമ്മാ മെത്രാപ്പോലീത്തയായി.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ