January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികള്‍; അതിതീവ്ര വൈറസ് വ്യാപനമെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി : ഇന്ത്യയിൽ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനമെന്ന് റിപ്പോര്‍ട്ട്. പുതിയതായി ഒരു ലക്ഷത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 90,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. നിലവില്‍ 2,85,401 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 19,206 പേര്‍ രോഗമുക്തി നേടി. ആകെ മൂന്ന് കോടി 43 ലക്ഷം പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.
അതേസമയം കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,82,876 ആയി. ഒന്നില്‍ താഴെയായിരുന്ന പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 6.43 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 148.67 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടന്നാണ് കണക്ക്.
ഇതിനിടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. 797 രോഗികളുള്ള മഹാരാഷ്‌ട്രയാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ്. ഇവിടെ 465 പേര്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 234 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!