ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഏഷ്യ-യൂറോപ്പ് രാജ്യങ്ങളില്‍ വീണ്ടും കോവിഡ് തരംഗം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം, സാമ്ബിളുകളുടെ ജനിതക ശ്രേണീകരണം നടത്താനും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. യോഗത്തില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ചൈനക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം, നാലു ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 7,629,275 ആയി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്