ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.79ലക്ഷം പേര്‍ക്ക്. 1,79,723 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 146 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോട രാജ്യത്തെ മരണസംഖ്യ 4,83,936 ആയി ഉയര്‍ന്നു. 13.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര (44,388), പശ്ചിമബംഗാള്‍ (24,287), ഡല്‍ഹി (22,751), തമിഴ്നാട് (12,895), കര്‍ണാടക (12,000) എന്നിവയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.
രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4033 ആയി ഉയരുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമുള്ള കരുതല്‍ ഡോസ് വാക്സിന് വിതരണം ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. കരുല്‍ ഡോസ് സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്ബതു മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. ഒന്നും രണ്ടും തവണ സ്വീകരിച്ച അതേ വാക്സിന് തന്നെയാണ് മൂന്നാംതവണയും നല്‍കുക. അതേസമയം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്