ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 6,358 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.
293 പേര് മരിച്ചു. നിലവില്‍ 75,456 പേരാണ് ചികിത്സയിലുള്ളത്. മുംബയില്‍ കൊവിഡ് കേസുകളില്‍ 70 ശതമാനവും, ഡല്‍ഹിയില്‍ 50 ശതമാനവും വര്‍ദ്ധനവുണ്ടായി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടി. ഇതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കൂടുകയാണ്. ഇതുവരെ 653 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 186 പേര് രോഗമുക്തി നേടി.രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കി തുടങ്ങി. 142 ഒമിക്രോണ്‍ ബാധിതരാണ് ഡല്‍ഹിയിലുള്ളത്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി