മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുംബൈ മേയർ അറിയിച്ചിരുന്നു. ഇരുവരുടെയും ആന്‍റിജൻ പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
ശനിയാഴ്ച രാത്രി ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചന് കോവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പിതാവിന്റെ ഫലത്തിനു പിന്നാലെ അഭിഷേകിന്‍റെതും പോസിറ്റീവ് ആവുകയായിരുന്നു.
ഇരുവരും മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബച്ചൻ കുടുംബവുമായി ബന്ധപെട്ടവരുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയാം. ഇവരുടെ ജൽസ ബംഗ്ലാവ് അണുവിമുക്തമാക്കിയിട്ടുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്