കൊച്ചി : നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജന ഗണ മന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കളും ക്വാറന്റൈനില്‍ പോകേണ്ടിവരും. സുരാജ് വെഞ്ഞാമ്മൂടും
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ക്വീൻ എന്ന സിനിമ സംവിധാനം ചെയ്ത ആളാണ് ഡിജോ ജോസ്. കൊച്ചിയില്‍ ആയിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനഗണമന. മോഹൻലാലിനെ വെച്ച് ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ്. സുരാജ് വെഞ്ഞാറമൂടിന് ശ്രദ്ധേയമായ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. സിനിമ ഏത് വിഭാഗത്തില്‍ പെടുന്നതാണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്