January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം

ന്യൂസ് ബ്യൂറോ,ദില്ലി

ദില്ലി: ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം.
നിസാരമായ പകര്‍ച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജന ജീവിതത്തെ തലകീഴ് മറിച്ചത്. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്സിൻ ആയുധമാക്കി പോരാടുകയാണ് രാജ്യം.
2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്പോഴും അതിന്‍റെ ഗൗരവം തിരിച്ചറിയാന്‍ രാജ്യത്തിനായിരുന്നില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അരങ്ങൊരുക്കുന്നതായിരുന്നു കാഴ്ച. അനാവശ്യ ഭീതിയെന്ന തരത്തില്‍ പാര്‍ലമെന്‍റില്‍ പോലും ചിത്രീകരിക്കപ്പെട്ടു
വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരിലൊ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി.

       519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച്‌ 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
മഹാമാരിയെ എങ്ങനെ നേരിടുമെന്നതിലെ ആശയക്കുഴപ്പം എല്ലായിടത്തും ദൃശ്യമായിരുന്നു. ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കം അതിന് തെളിവാണ്. പ്രത്യേക സാനപത്തിക പാക്കേജ് പ്രഖ്യാപിച്ചും വന്ദേഭാരത് പദ്ധതിയിലൂടെ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഇതിനിടെ സര്‍ക്കാര്‍ മുന്നിട്ടറങ്ങി.
അടിച്ചടല്‍ പൂര്‍ണ പരിഹാരമല്ലെന്ന ബോധ്യത്തില്‍ പതിയെ നിയന്ത്രങ്ങള്‍ ലഘൂകരിക്കപ്പെട്ടു. വര്‍ഷാവസാനത്തോടെ കൊവിഡ് തരംഗത്തിന്‍റെ ഗ്രാഫ് താഴോട്ട് ഇറങ്ങാന്‍ തുടങ്ങിയത് വലിയ ആശ്വാസമാവുകയായിരുന്നു. 2021 ജനുവരി പതിനാറ് മുതല്‍ വാക്സിന്‍ ആയുധമാക്കി ഇന്ത്യ പൊരുതി തുടങ്ങി. എന്നാല്‍ അധികം വൈകാതെ ആദ്യ തരംഗത്തെക്കള്‍ ഭീകരമായി രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്തയായി.ഏപ്രില്‍ 30 ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനത്തോടെ കേസുകള്‍ കുറ‍ഞ്ഞു തുടങ്ങി.
രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വൈറസിന്‍റെ വകഭേദങ്ങള്‍ ഡെല്‍റ്റയായും ഒമിക്രോണായും പരിണമിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുന്പോള്‍ വാക്സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴി‌ഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സീന്‍ വിതരണം ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. രണ്ട് ഡോസ് വാക്സിന് ശേഷം കരുതല്‍ ഡോസ് വിതരണം ചെയ്യാന്‍ രാജ്യം ആരംഭിച്ച്‌ കഴിഞ്ഞു.
പിന്നിട്ട് പ്രതിസന്ധിയുടെ രണ്ട് വര്‍ഷക്കാലം രാജ്യത്തെ പലതും പഠിപ്പിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെ സര്‍ക്കാരുകള്‍ നേരിടുന്നതാണ് കാണുന്നത്. നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച്‌ കഴിഞ്ഞു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. മൂന്ന് കോടി 83 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി മൂന്നാതരംഗം തുടരവെ ഇരുപത് ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നത് ജാഗ്രത കൈവിടരുതെന്ന് ഇന്ത്യയെ ഓര്‍മിപ്പിക്കുന്നതാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!