Times of Kuwait
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ യു.കെയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ആറ് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും വന്ന ആറ് യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, യു.കെയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കിയത് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ഡിസംബര്‍ 31 വരെയാണ് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്നലെ അര്‍ധരാത്രി ഡല്‍ഹിയില്‍ എത്തിയ അഞ്ച് യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ വകഭേദം വന്ന പുതിയ വൈറസാണോ ഇവരില്‍ ഉള്ളത് എന്ന് പരിശോധിക്കുകയാണ്. സാമ്പിളുകള്‍ ഡല്‍ഹിയിലെ എന്‍സിഡിസിയിലേക്ക് അയച്ചു. രോഗികള്‍ നിരീക്ഷണത്തിലാണ്. യുകെയില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍ഐവി പൂനൈയിലേക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
ജനിതകമാറ്റം സംഭവിച്ച വൈറസിനെ അതീവ ഗൗരവമായിട്ടാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. ഇതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. ലാബുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും, ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19, 556 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 331 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. 95.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി