ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയിൽ 1,009 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച കേസുകളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു.
ദില്ലി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11 നും 18 നും ഇടയിൽ പോസിറ്റിവിറ്റി നിരക്കിൽ ഏകദേശം മൂന്നിരട്ടി വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കേസുകളുടെ എണ്ണം 18,70,692 ആയി ഉയർന്നു. 2,641 പേരാണ് ചികിത്സയിലുള്ളത്. മരണനിരക്ക് 1.4 ശതമാനം.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കും. അതേസമയം, സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് ഡൽഹി സർക്കാർ അറിയിച്ചു. സമ്മേളനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കോവിഡ് പരിശോധന വേഗത്തിലാക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്