21-09-2020
ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
🔻ജില്ല തിരിച്ച്
തിരുവനന്തപുരം 533
കോഴിക്കോട് 376
മലപ്പുറം 349
കണ്ണൂര്‍ 314
എറണാകുളം 299
കൊല്ലം 195
തൃശൂര്‍ 183
പാലക്കാട് 167
കോട്ടയം 156
ആലപ്പുഴ 112
കാസര്‍ഗോഡ് 110
ഇടുക്കി 82
വയനാട് 18
പത്തനംതിട്ട 16
🔳ഇന്ന് 18 മരണം🔳
18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന് (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന് (70), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
🔻2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂര്‍ 262, കൊല്ലം 183, തൃശൂര്‍ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസര്‍ഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി