ജില്ല തിരിച്ചുള്ള കണക്ക്
കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസർക്കോട് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
20 മരണം കൂടി
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ആശങ്കയൊഴിയാതെ സമ്പർക്ക വ്യാപനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 908, എറണാകുളം 504, തിരുവനന്തപുരം 463, മലപ്പുറം 389, തൃശൂര്‍ 372, പാലക്കാട് 307, കൊല്ലം 340, കണ്ണൂര്‍ 256, ആലപ്പുഴ 239, കോട്ടയം 208, കാസര്‍ഗോഡ് 111, ഇടുക്കി 76, വയനാട് 42, പത്തനംതിട്ട 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
3347 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധന കണക്കുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
15 ഹോട്ട്സ്പോട്ടുകൾ കൂടി
ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകൾ. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവിൽ. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ കൂടി നാളത്തെ കണക്കിൽ വരും. ഇത്രയും നാൾ രോഗവ്യാപന തോത് നിർണയിക്കുന്നതിൽ കേരളം മുന്നിലായിരുന്നു. അതിനാണ് ഇളക്കം വന്നത്.
ശരാശരി 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ഇന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികളും പൊലീസുകാരും ജില്ലാ കളക്ടർമാരും എസ്പിമാരും പങ്കെടുത്തു. പത്ത് ലക്ഷത്തിൽ 5431എന്ന നിലയിലാണ് ജനസംഖ്യയോട് താരതമ്യം ചെയ്യുമ്പോൾ രോഗബാധ. 5482 ആണ് ഇന്ത്യൻ ശരാശരി. മരണനിരക്ക് ദേശീയ ശരാശരി 1.6 ശതമാനം. കേരളത്തിലത് 0.4 ശതമാനം മാത്രമാണ്.
രോഗബാധ വർധിച്ചതിനൊപ്പം മരണനിരക്കും വർധിച്ചു. വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ. രോഗം കൂടുന്നു. നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ശക്തമാക്കുന്നു. വലിയ തോതിലുള്ള വർധനവാണ് ഉണ്ടാവുന്നത്. വ്യാപനം തടയൽ പ്രധാനമാണ്. വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടൽ നേരത്തെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് ഇത് നടപ്പാക്കാൻ കാരണമായി. പൊലീസിന് ക്രമസമാധാനം വലിയ തോതിൽ ശ്രദ്ധിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഇത് തടസമായി. ഇനി കാത്തുനിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയമായി.
സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും.
കടയ്ക്ക് അകത്ത് നിൽക്കാവുന്നതിലും കൂടുതൽ പേരുണ്ടെങ്കിൽ പുറത്ത് ക്യൂവായി നിൽക്കണം. ഇത്തരത്തിൽ കടയുടമയ്ക്ക് ഉത്തരവാദിത്തം വരും. അത് നിറവേറ്റിയില്ലെങ്കിൽ നടപടിയെടുക്കും. അത് അതേ രീതിയിൽ നടപ്പിലാക്കുന്നതിന് കേരളത്തിന്‍റെ അന്തരീക്ഷത്തിൽ വന്ന മാറ്റം തടസം സൃഷ്ടിച്ചു. ഇത് പാലിച്ചില്ലെങ്കിൽ കടയ്ക്ക് നേരെ നടപടിയെടുക്കും. കട അടച്ചിടും.
കല്യാണത്തിന് 50 പേരാണ് കൂടാവുന്നത്. ശവദാഹത്തിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാവില്ല. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നു. അതാണ് വ്യാപനത്തിന് കാരണം.
ഇന്ന് റിവ്യൂ മീറ്റിങിൽ ഒരു കളക്ടർ പറഞ്ഞത്, ഒരു ശവദാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും കൊവിഡ് ബാധിച്ചുവെന്നാണ്. ഇത് പ്രോട്ടോക്കോൾ പാലിക്കാതെ വരുന്നതാണ്. ഇത് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. ഇന്നുള്ള സംവിധാനം മാത്രം പോര.
സർക്കാർ സർവീസിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ നല്ല രീതിയിൽ ഇക്കാര്യത്തിൽ സഹായിക്കാനാവുന്നവരാണ്. അത്തരം ആളുകളുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം ഇവർക്ക് നൽകും. പ്രത്യേകമായ ചില അധികാരങ്ങളും തത്കാലം നൽകും. അത്തരത്തിലൊരു ഇടപെടൽ സംസ്ഥാനത്താകെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടാകണം.
മാസ്ക് ധരിക്കാത്ത ആളുകളുണ്ടാകുന്നു. പിഴ വർധിപ്പിക്കേണ്ടതായി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എൽടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979 കിടക്കകളുണ്ട്. 19478 എണ്ണത്തിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. കൊവിഡ് മുക്തർക്ക് പല അസുഖം വരുന്നുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിക്കും.
രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ 38 കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിച്ചു. 18 ഇടത്ത് അഡ്മിഷൻ തുടങ്ങി. 669 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സൗകര്യമെല്ലാം പരമാവധി ഒരുക്കി.
ഇപ്പോൾ കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ഗുരുതരം. 918 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 900 സമ്പർക്കം. കോട്ടയത്ത് എല്ലാ മുനിസിപ്പാലിറ്റികളും ഭൂരിഭാഗം ഗ്രാമ പഞ്ചായത്തിലും കൊവിഡ് ബാധിതരുണ്ട്. മൂന്ന് ദിവസമായി രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു.
പത്ത് ദിവസത്തിനുള്ളിൽ തൃശ്ശൂരിൽ വർധിച്ചത് 4000 രോഗികളാണ്. 60 വയസിന് മുകളിൽ 73 പേർക്കും 10ൽ താഴെ പ്രായമുള്ള 28 പേർക്കും കൊവിഡ് ബാധിച്ചു. വയനാട്ടിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് രോഗബാധ കൂടുതൽ. ഇന്നലെ 172 പേർക്ക് സ്ഥിരീകരിച്ചതിൽ 105 പേർ 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്.
കണ്ണൂരിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. മൂന്ന് ആശുപത്രികളടക്കം ആറ് ആക്ടീവ് ക്ലസ്റ്ററുണ്ട്.
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപക പ്രചാരണം നടത്തും.
കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ആശുപത്രിയാകും. 100 കിടക്കകളുള്ള വാർഡ്, അഞ്ച് വെന്റിലേറ്റർ ഒരുക്കും. കൊവിഡ് പോസിറ്റീവായ ഗർഭിണികളെ ഇവിടെ ചികിത്സിക്കും.
സെക്കന്ററി കെയർ സെന്‍ററിൽ തീവ്ര ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഫസ്റ്റ് ലൈൻ കേന്ദ്രത്തിൽ കൂടുതൽ സൗകര്യം ഒരുക്കും. ആശുപത്രിയിൽ നിന്ന് രോഗലക്ഷണം ശമിച്ച് തിരികെ എത്തുന്നവർക്ക് ഗൃഹ ചികിത്സ നൽകും. ആർക്കും പരിചിതമല്ലാത്ത സാഹചര്യമാണ്. എല്ലാവരും ഒരുമിച്ചാണ് ഇതിനെ നേരിടേണ്ടത്.
ഗുരുതരമായ അടിയന്തിര സാഹചര്യമാണ്. നാളെ സർവകക്ഷി യോഗം ചേരും. ഓൺലൈൻ വഴി നാലരക്ക് യോഗം ചേരും.
ഗുരുതരമായ അടിയന്തിര സാഹചര്യമാണ്. നാളെ സർവകക്ഷി യോഗം ചേരും. ഓൺലൈൻ വഴി നാലരക്ക് യോഗം ചേരും. ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് നായരും പരാതി നൽകി. തമ്പാനൂർ പൊലീസ് കേസെടുത്തു.
ചെറുകിട സ്റ്റാർട്ട് അപ് ശക്തിപ്പെടുത്തും. തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ തുടങ്ങും. എംഎസ്എംഇകൾ ഇത്തരം ഉദ്ദേശത്തിൽ നടപ്പിലാക്കും.
ശബരിമല തീർത്ഥാടനം
മണ്ഡല മകരവിളക്ക് പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായ തീർത്ഥാടകരെ അനുവദിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകരിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂ. എത്ര ആളുകളെ അനുവദിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. മറ്റ് സംസ്ഥാനങ്ങളിലെ ക്രമീകരണങ്ങൾ കേരളത്തിലെ ഉദ്യോഗസ്ഥർ പോയി വിലയിരുത്തും. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം. കുട്ടികളും 65 വയസിന് മുകളിലുള്ളവരെയും ഒഴിവാക്കും. വിരി വയ്ക്കാൻ അനുവദിക്കില്ല.
കൊവിഡ് മുക്ത സർട്ടിഫിക്കറ്റുമായാണ് തീർത്ഥാടകർ വരേണ്ടത്. ഇവിടെയും മറ്റൊരു ടെസ്റ്റ് നടത്തും. ശബരിമലയിൽ ദർശനം കഴിഞ്ഞ് ഉടൻ മലയിറങ്ങണം. വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരി വയ്ക്കാൻ അനുവദിക്കും. പമ്പയിൽ സ്റ്റീൽ പാത്രത്തിൽ 100 രൂപ നൽകി കുടിവെള്ളം നൽകും. മലയിറങ്ങി പാത്രം നൽകിയാൽ 100 രൂപ മടക്കി നൽകും. അന്നദാനം പേപ്പർ പ്ലേറ്റിൽ
മല കയറുമ്പോൾ മാസ്ക് ധരിക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോഘധിക്കും.
കെഎസ്ആർടിസി കൂടുതൽ ബസുകൾ വിന്യസിക്കും. നെയ്യഭിഷേകത്തിനുള്ള നെയ് ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിക്കും. അഭിഷേകം നടത്തിയ നെയ് തീർത്ഥാടകന് നൽകും. തിരുവാഭരണ ഘോഷയാത്രക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും. പമ്പ, എരുമേലി സ്നാനം ഇത്തവണ പ്രയാസം. ഷവർ സിസ്റ്റം ഏർപ്പെടുത്തും.
സർവകക്ഷി യോഗത്തിലെ ചർച്ച പറയാനാവില്ല. അടച്ചിടലിലേക്ക് പോകാനാവില്ല. കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്ക് ധരിക്കൽ. സാമൂഹ്യ അകലം പാലിക്കൽ എന്നിവയിൽ ലാഘവ ബോധമുണ്ട്. അത് അപകടകരമാണ്. ആരോഗ്യം ഉള്ളവർക്കടക്കം രോഗം പ്രത്യാഘാതം ഉണ്ടാക്കുന്നു. കൊവിഡിന് ശേഷവും പ്രത്യാഘാതം കാണുന്നു. മാനദണ്ഡങ്ങൾ പാലിക്കണം. വ്യാപനത്തിന്റെ തോത് കുറയ്ക്കാനാവും. അതിനാണ് യോഗം വിളിച്ചത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്