തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ സി.എഫ് തോമസ് അന്തരിച്ചു. 81വയസായിരുന്നു. അര്‍ബുധബാധിതനായി തിരുവല്ല ബിലീവേഴ്്സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായ സ്വാധീനമുള്ള നേതാവായിരുന്നു സി.എഫ്.തോമസ്. ഒമ്പത് തവണ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനീധികീരിച്ച് എം.എല്‍.എയായിരുന്നു. എ.കെ ആന്റണി മന്ത്രി സഭയില്‍ മന്ത്രിയുമായിരുന്നു.
കെ.എം.മാണിയോടൊപ്പം നിന്ന് കേരള കോണ്‍ഗ്രസ് മധ്യകേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നേതാവാണ് സി.എഫ്. തോമസ്.
1964 കേരള കോണ്‍ഗ്രസ് രൂപീകൃതമാകുമ്പോള്‍ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പുകളിലെല്ലാം കെ.എം.മാണിയോടൊപ്പം നിന്ന അദ്ദേഹം കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പമായിരുന്നു നില്‍ക്കുകയായിരുന്നു.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ