Times of Kuwait
ന്യൂഡൽഹി : ഒമിക്രോൺ ആശങ്കയുയർത്തുന്നുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ബൂസ്റ്റർ ഡോസ് വാക്സീൻ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. കുട്ടികളുടെ വാക്സീന്റെ കാര്യവും ആലോചിച്ചേ തീരുമാനിക്കൂ എന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ പറഞ്ഞു. 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം 2 ഡോസ് വാക്സീൻ ഉറപ്പിക്കുന്നതിനാണ് ആദ്യ ഊന്നലെന്നു വാക്സീൻ ഉപദേശക സമിതി അധ്യക്ഷൻ ഡോ. വി.കെ.പോളും പറഞ്ഞു.
ഇതിനിടെ, 40 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം ബൂസ്റ്റർ ഡോസ് നൽകാൻ പ്രമുഖ ജീനോമിക്സ് ശാസ്ത്രജ്ഞർ നിർദേശിച്ചു. കൊറോണ വൈറസിന്റെ ജനിതക ശ്രേണീകരണത്തിനു കേന്ദ്ര സർക്കാർ സജ്ജമാക്കിയ ലാബുകളുടെ കൺസോർഷ്യം (ഇൻസകോഗ്) പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ വാക്സീൻ കിട്ടാത്തവർക്കു വാക്സീൻ നൽകാനും കോവിഡ് ഭീഷണിയാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെടുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുമാണ് നിർദേശം.
ഇതിനിടെ, ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ഉൾപ്പെടെ 6 വാക്സീനുകൾ ഫലപ്രദമാണെന്ന പഠനഫലം പുറത്തുവന്നു. ഓക്സ്ഫഡ്–അസ്ട്രാസെനക്ക (ഇന്ത്യയിൽ കോവിഷീൽഡ്), ഫൈസർ, നോവവാക്സ്, ജാൻസെൻ, ഫ്രാൻസിലെ വാൽനെവ, ജർമനിയിലെ ക്യുർവാക് എന്നീ വാക്സീനുകൾ സുരക്ഷിതവും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതുമാണെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്