Times of Kuwait
ദില്ലി : ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന് ശേഷം മാത്രമേ രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഒമൈക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം അന്തിമ തീരുമാനം കൈകൊള്ളുമെന്ന് ചര്‍ച്ചക്ക് ശേഷം തീരുമാനമായി. അതെ സമയം കുട്ടികളുടെ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസ് വാക്സിന് വിതരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടനാ ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും.
രാജ്യത്ത് ഓമൈക്രോണ്‍ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്