ന്യൂസ് ബ്യൂറോ, ദില്ലി
അഹമ്മദാബാദ്: വിദേശ പൗരന്മാര്ക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുന്നു. ആയുര്വേദ ചികിത്സയ്ക്കായി വരുന്നവര്ക്ക് വേണ്ടിയാണ് പ്രത്യേക വീസ കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഗാന്ധി നഗറില് ആഗോള ആയുഷ് നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുര്വേദ മരുന്നുകളുടെ കയറ്റുമതിയില് ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാരമ്ബര്യ അറിവുകള് ലോകത്തിനാകെ ഗുണപ്രദമാവുന്ന രീതിയില് ഉപയോഗപ്പെടുത്താന് സര്ക്കാരുകളുടെ ഇടപെടല് വേണമെന്ന് WHO തലവന് ടെഡ്രോസ് ഗബ്രിയേസസ് ചടങ്ങില് പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും പരിപാടിയില് പങ്കെടുത്തു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ