ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഇദ്ദേഹത്തിന് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ആദ്യമായാണ് വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത്.
‘‘ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ആദരിക്കപ്പെടാൻ സാധിച്ചു. എന്റെ സന്ദർശനം ഓസ്ട്രേലിയൻ സർക്കാരിന് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധ തലങ്ങളിലെ ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്കെത്തുകയാണ്’’– അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായി ഓസ്ട്രേലിയ മാറുകയാണ്. ഈ വർഷം ഒാഗസ്റ്റിൽ മലബാർ നേവൽ എക്സർസൈസിലും ഓസ്ട്രേലിയ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്തണി ആൽബനീസും ചേർന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ–ഓസ്ട്രേലിയ നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം കണ്ടിരുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്