പാലക്കാട് : തനിക്ക് കാൻസറാണെന്ന് കേട്ടിട്ട് ആ ചെറുപ്പക്കാരൻ തളർന്നില്ല. ഒരു കാൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചു കളഞ്ഞിട്ടും അയാൾ പതറിയില്ല. ക്യാൻസർ ബാധിച്ചു എന്ന് അറിഞ്ഞാൽ ജീവിതം തീർന്നു എന്ന് കരുതുന്നവരുടെ ഇടയിൽനിന്ന് വ്യത്യസ്തനാവുകയാണ് പ്രഭു ഈ പാലക്കാട് സ്വദേശി.
രോഗക്കിടക്കയിൽ നിന്ന് സധൈര്യം എഴുന്നേറ്റ് നിശ്ചയദാർഢ്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും മറ്റുള്ളവരെ പോലെ ജീവിക്കുകയാണ് ഇദ്ദേഹം.
മറ്റുള്ളവർക്ക് പ്രചോദനം നൽകുവാൻ ഫേസ്ബുക്കിൽ പ്രഭു കുറിച്ച് പോസ്റ്റ് നിമിഷനേരം കൊണ്ടു വൈറലായി. “ഇനിയും ഉയരങ്ങളിൽ എനിക്ക് എത്തണം. അതുകൊണ്ടു തന്നെ വിശ്രമിക്കാൻ എനിക്ക് സമയമില്ല.. നമ്മളെ കൊണ്ട് കഴിയും എന്ന വിശ്വാസം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. നഷ്ടപെട്ട ഒരു അവയവവും അതിനു ഒരു തടസമല്ല. തോറ്റുപോയി എന്ന് കരുത്തുന്നിടത് നിന്നു വീണ്ടും തുടങ്ങി നോക്കു.. നമ്മൾ വിജയിക്കും. വിചാരിച്ചത് നടക്കും… കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കി നെടുവീർപ്പിടാതെ മുന്നോട്ടുള്ള കാലങ്ങളിൽ നമ്മൾ ജീവിക്കൂ.” ഒരു മോട്ടിവേഷണൽ ക്ലാസിനെക്കാൾ ഊർജ്ജം പകരുന്ന അദ്ദേഹത്തിൻറെ വാക്കുകൾ.
അദ്ദേഹത്തിൻറെ പോസ്റ്റിന് പൂർണരൂപം വായിക്കാം
ഞാൻ പ്രഭു പാലക്കാടിൽ നിന്ന്… ഒരു കാൻസർ സർവ്വേവർ കൂടി ആണ്.. അതിൽ കൂടുതൽ പറയാനെങ്കിൽ ഒരു ampute യും കൂടി ആണ്.. 2018 ഇൽ കാൻസർ ആണെന്നും അതിനു ആദ്യം ഒരു സർജറി (മുട്ടിനുള്ള ട്യൂമർ നീക്കം ചെയ്യാൻ ) മാത്രം മതിയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഇതെത്ര കണ്ടതാ എന്ന ഭാവത്തിലാണ് കാര്യങ്ങളെ ഉൾക്കൊണ്ടത്. പക്ഷെ ആ സര്ജറി പരാജയപ്പെട്ടതിനു ശേഷം അസുഖം കൂടുതൽ കരുത്തോടെ എന്നെ തളർത്തുകയാണ് ചെയ്തത്. അതിനെ തുടർന്ന് അസുഖമുള്ള കാൽ മുട്ടിനു മുകളിൽ നിന്നും മുറിച്ചുകളയാൽ മാത്രമേ പ്രതിവിധി ഉള്ളു എന്നു ഡോക്ടർ പറഞ്ഞപ്പോൾ ഒന്ന് അടപടലം ഞെട്ടിയെന്നു മാത്രം ഓർമ്മയുണ്ട്.. എന്തായാലും നേരിടാമെന്നുള്ള ഉറപ്പിൽ 2019 ഇൽ ചിരിച്ച മുഖത്തോടു കൂടി തന്നെ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ കയറി.. മനസ്സിൽ ഭയമില്ലാത്തവന് എന്ത് പേടി… അങ്ങനെ ജനുവരി 23 nu രണ്ടാമത്തെ സർജ്ജറി കഴിഞ്ഞു. പിന്നെ തുടങ്ങിയത് അനുബന്ധ ചടങ്ങുകൾ ആണ് ആറു കീമോ ആണ് dr പറഞ്ഞത് അതും 21 ദിവസങ്ങൾ കൂടുമ്പോൾ .. ഫെബ്രുവരിയിൽ ആദ്യത്തെ കീമോ തുടങ്ങി .. ആദ്യ കീമോ മൂന്ന് ദിവസം… ശരീരം മുഴുവൻ വേദനയാണ്. തളർന്നു കണ്ണുകൾ പോലും തുറക്കാൻ പറ്റാത്ത അവസ്ഥ. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത ദിനങ്ങൾ. കീമോ തുടർന്നു കൊണ്ടേ ഇരുന്നു.. മൂന്നാമത്തെ കീമോ തുടങ്ങിയപ്പോൾ മുടി മുഴുവൻ കൊഴിയാൻ തുടങ്ങി.. പിന്നൊന്നും ചിന്തിച്ചില്ല. മൊട്ട അടിച്ചു. അങ്ങനെ ആറാമത്തെ കീമോയും കഴിഞ്ഞു.. പിന്നെ കൃത്രിമക്കാൽ തേടിയുള്ള ദിവസങ്ങൾ ആയിരുന്നു. ഒരുപാട് അന്വേഷിച്ചപ്പോൾ ജർമൻ കമ്പനി ആയ ottabock നെ കിട്ടി അവിടെ പോയി എല്ലാം റെഡി ആക്കി കൃത്രിമക്കാൽ സെറ്റ് ചെയ്തു അതിന്റെ ട്രെയിനിങ്ങും എല്ലാം കഴിഞ്ഞു നടക്കാൻ തുടങ്ങി… വെറുതെ ഇരുന്നു മടുത്തപ്പോൾ അച്ഛന്റെ ന്യൂസ്‌പേപ്പർ ഏജൻസി ഏറ്റെടുത്തു.. അങ്ങനെ daily മുന്നൂറു വീടുകളിൽ ഞാൻ പത്രം ഇടാൻ തുടങ്ങി.. രാവിലെ 4 നു തുടങ്ങി 6 മണിക്ക് ജോലി തീരും ബാക്കി ഉള്ള ടൈം ഫ്രീ ആയിട്ട് ഇരിക്കും.. പണ്ട് കോളേജിൽ പഠിക്കുമ്പോൾ മികച്ച ഒരു അത്‌ലറ്റിക് ആയിരുന്നു ഞാൻ അതുകൊണ്ട് തന്നെ ശരീരവും പുഷ്ടിയുള്ളത് തന്നെ ആയിരുന്നു.. അസുഖം മാറിയിട്ടും എനിക്ക് ആ പഴയ ജീവിതം തിരിച്ചു കിട്ടില്ല എന്നാരോ പറയുന്നത് പോലെ തോന്നി.. പക്ഷെ ഞാൻ ഒരിക്കലും തോൽക്കാൻ തയാറല്ലായിരുന്നു.. പേപ്പർ ഇട്ടു കഴിഞ്ഞാൽ ബാക്കി ഉള്ള ഫ്രീ ടൈം മുഴുവനും ഞാൻ എന്റെ പഴയകാലം തിരിച്ചു പിടിക്കാനുള്ള ഊർജ്ജിത ശ്രമത്തിലായി. അങ്ങനെ ഞാൻ ജിമ്മിൽ ജോയിൻ ചെയ്തു.. ആദ്യദിവസം കൃത്രിമക്കാൽ വെച്ചുകൊണ്ട് ജിമ്മിൽ കയറിയ ഞാൻ അവിടുള്ള എല്ലാവർക്കും ഒരു അത്ഭുത ആയിരുന്നു. അങ്ങനെ ജിമ്മിൽ daily പ്രാക്റ്റീസ് ചെയ്തത് കാരണം എന്റെ ശരീരം പഴയതിനേക്കാൾ മികച്ചതായി. ആത്മവിശ്വാസവും പതിന്മടങ്ങു കൂടി.. അങ്ങനെ 2020 ഫെബ്രുവരി 9 നു പാലക്കാട് വെച്ച് നടക്കുന്ന ഹാഫ് മാരത്തോൺനെ കുറിച്ച് ഞാൻ അറിഞ്ഞു. അതിലൊന്ന് പങ്കെടുത്തലോ എന്ന് ഞാൻ ആലോചിച്ചു.. ഒറ്റക്കാൽ വെച്ച് എങ്ങനെ പങ്കെടുക്കാൻ അല്ലെ… പക്ഷെ മനസ്സിൽ ഒരു കനൽ ഉണ്ടായിരുന്നു. എല്ലാവരെയും പോലെ തന്നെയാണ് ഞാൻ ഒരു കാൽ നഷ്ടമായത് എന്നെ ഒരിക്കലും ബാധിക്കില്ല എന്ന് ഞാൻ മനസ്സിനെ പഠിപ്പിച്ചു.. അങ്ങനെ ഞാൻ അതിൽ പങ്കെടുത്തു.. പാലക്കാട് ജില്ലയിലെ ഫസ്റ്റ് disabled മാരത്തോൺ റണ്ണർ എന്ന ബഹുമതിയും കരസ്ഥമാക്കി. ഇനിയും ഉയരങ്ങളിൽ എനിക്ക് എത്തണം. അതുകൊണ്ടു തന്നെ വിശ്രമിക്കാൻ എനിക്ക് സമയമില്ല.. നമ്മളെ കൊണ്ട് കഴിയും എന്ന വിശ്വാസം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. നഷ്ടപെട്ട ഒരു അവയവവും അതിനു ഒരു തടസമല്ല. തോറ്റുപോയി എന്ന് കരുത്തുന്നിടത് നിന്നു വീണ്ടും തുടങ്ങി നോക്കു.. നമ്മൾ വിജയിക്കും. വിചാരിച്ചത് നടക്കും… കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കി നെടുവീർപ്പിടാതെ മുന്നോട്ടുള്ള കാലങ്ങളിൽ നമ്മൾ ജീവിക്കൂ….
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്