സെപ്റ്റംബർ-29, ലോക ഹൃദയദിനം
ജോബി ബേബി.
ഇന്ന് സെപ്റ്റംബർ-29, ലോക ഹൃദയദിനം.ഈ വർഷത്തെ ലോക ഹൃദയദിനത്തിന്റെ പ്രമേയം “സ്വന്തം ഹൃദയം മറ്റുള്ളവരുടെ ഹൃദയത്തിനുവേണ്ടി ഉപയോഗിക്കുക” എന്നതാണ്.ഇന്ന് ലോകത്തെ ഏറ്റവും വലിയ കൊലയാളിയായി ഹൃദയ രോഗങ്ങള് മാറി കഴിഞ്ഞു.മനുഷ്യ മരണങ്ങളില് പകുതിയും ഹൃദയ സംബന്ധമായ അസുഖങ്ങള് മൂലമാണ്.അതിനാല്,ഹൃദയ സംബന്ധമായ രോഗത്തിനെതിരായ പോരാട്ടത്തില് സമൂഹത്തിന് ഒന്നിച്ചുനില്ക്കാനും ലോകമെമ്പാടുമുള്ള രോഗഭാരം കുറയ്ക്കാനുമുള്ള മികച്ച വേദിയാണ് കൂടിയാണ് ലോക ഹൃദയദിനം.ഓരോ വര്ഷവും 17 ദശലക്ഷത്തിലധികം ആളുകള് ഹൃദ്രോഗം മൂലം മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്. ഇതില് 80 ശതമാനത്തിലധികം മരണങ്ങളും സംഭവിക്കുന്നത് ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്.നമ്മുടെ ആരോഗ്യഅറിവുകൾ മറ്റുള്ളവരിലേക്കും പകരുന്നതിലൂടെ ഹൃദയാരോഗ്യം വീണ്ടെടുക്കാം എന്ന സുന്ദരമായ ഈ പ്രമേയം തീർച്ചയായും പ്രശംസനീയമാണ്.
ഹൃദ്രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ലോകമെമ്പാടും പ്രധാന മരണകാരണവുമായത് ഹൃദയാഘാതമാണ്.ഹൃദയധമനികളിൽ കൊഴുപ്പു പതിക്കുന്നതുമൂലം രക്തധമനികൾ ചുരുങ്ങുന്നതിനും അടയുന്നതിനും ഇടയാകുന്നു.അടഞ്ഞ രക്തധമനികൾ രക്തം നൽകുന്ന ഹൃദയ മാംസപേശികൾക്കു രക്തത്തിലൂടെ ലഭിക്കേണ്ട ഓക്സിജനും പോഷകാംശങ്ങളും ലഭ്യമാക്കാതെ വരുന്നതോടെ പ്രവർത്തനം മന്ദീഭവിക്കുന്നു, അവ മൃതമാകുന്നു.ഇതാണ് ഹൃദ്രോഗബാധ.
പ്രധാന കാരണങ്ങൾ :
പുകവലി: പുകവലിയിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് എന്നീ വിഷമയമായ രാസവസ്തുക്കൾ ഹൃദയ രക്തധമനികൾക്കു കേടു വരുത്തുന്നു.
ഉപ്പ്: ഭക്ഷണത്തിനു രുചി നൽകുന്നുവെങ്കിലും ഉപ്പിന്റെ ഉപയോഗം അധികമാകുമ്പോൾ ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്നു.
മധുരം,മധുര പാനീയങ്ങൾ,ഉയർന്ന രക്തസമ്മർദം,ഉയർന്ന കൊഴുപ്പ്,മാനസീക പിരിമുറുക്കം,മദ്യം,ഉറക്കമില്ലായ്മ തുടങ്ങിയവ.
ഇന്നത്തെ അവസ്ഥയിൽ 20 – 25 വയസ് മുതൽ തന്നെ ഹൃദയ പരിശോധന നടത്തുന്നത് നല്ലതാണ്. ഇതിലൂടെ പ്രമേഹം, രക്തസമ്മർദ്ദം മുതലായ രോഗാവസ്ഥകൾ തുടക്കത്തിലേ കണ്ടുപിടിക്കാം.നേരത്തേതന്നെ ചികിത്സ ആരംഭിക്കുന്നതുവഴി ഹൃദ്രോഗത്തെ പ്രതിരോധിക്കാം. ചെറുപ്പക്കാർ രണ്ടുവർഷത്തിലൊരിക്കൽ ഹൃദയപരിശോധന നിർബന്ധമായും നടത്തിയിരിക്കണം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ , എല്ലാ വർഷവും പരിശോധന നടത്തുന്നതാണ് അഭികാമ്യംജീവിത ക്രമീകരണം ഹൃദയാരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ജീവിതത്തിൽ നടപ്പാക്കുകയും ചെയ്താൽ ഓരോരുത്തർക്കും ആരോഗ്യമുള്ള ഹൃദയത്തിന്റെ ഉടമകളാകാം.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ