Times of Kuwait – കുവൈറ്റ് വാർത്തകൾ
ജനീവ : കൊവിഡ് 19 (covid 19) വെറസിന്‍റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന (WHO). 26 അംഗ വിദഗ്‍ധ സംഘത്തിനാണ് രൂപം നൽകിയത്. കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നൽകി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്.
ചൈനയിലെ വുഹാനിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒന്നര വർഷം പിന്നിട്ടു. ഇപ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താൻ ആയിട്ടില്ല. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാണോ ഏതെങ്കിലും ലാബിൽ നിന്നും വൈറസ് ചോർന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങൾ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസ്സം.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ