ഒക്ടോബർ 16. ഇന്ന് ലോക ഭക്ഷ്യ ദിനം. ലോകത്തെ മുഴുവൻ ജനങ്ങളുടെയും വിശപ്പ് മാറ്റാനുള്ള ഭക്ഷണം ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകൾ പട്ടിണി മാറ്റാൻ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്തെ 82 കോടി ജനങ്ങൾ ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് കണക്കുകൾ.
വ്യക്തമാക്കുന്നത്.പ്രതിവർഷം 50 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങുന്നത്.
ഒരു വലിയ വിഭാഗം ജനങ്ങൾ പട്ടിണികൊണ്ട് വലയുമ്പോൾ ലോകത്ത് 67 കോടി ജനങ്ങൾ അമിതവണ്ണം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുകയാണെന്നുള്ളത് മറ്റൊരു വസ്തുത. ഒരു വശത്ത് പട്ടിണിയും മറുവശത്ത് അമിതവണ്ണവും ഒരുപോലെ പ്രതിസന്ധി ഉയർത്തുന്ന കാലം.
മഹാമാരിയുടെ ഈ കാലഘട്ടത്തിൽ നമുക്ക് ഭക്ഷണം പാഴാക്കാതിരിക്കാം.
More Stories
മെട്രോ മെഡിക്കൽ ഗ്രൂപ്പ് , കുവൈറ്റിലെ വനിതകൾക്കായി സ്തനാർബുദ ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല