ഹെൽത്ത് ഡെസ്ക്
ഇന്ന് ഓഗസ്റ്റ് 26- ലോക നായ ദിനം (International Dog Day). മനുഷ്യരോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. പലരും വിലകൂടിയ വിദേശ ബ്രീഡുകളുടെ പിന്നാലെ പോകുമ്ബോഴും തെരുവുനായകളുടെ സംരക്ഷണവും ഉറപ്പ് വരുത്തേടതാണ്.
പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ…?
പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍
നായയുടെ വായില്‍ നിന്നും നുരയും പതയും വരിക
അക്രമ സ്വഭാവം കാണിക്കുക
പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക
ഭക്ഷണം കഴിക്കാതെയാവുക
പിന്കാലുകള് തളരുക
നടക്കുമ്ബോള്‍ വീഴാന്‍ പോവുക
വളര്‍ത്തുമൃഗങ്ങളില്‍ നിന്നടക്കം മനുഷ്യരിലേക്ക് പേവിഷബാധയുണ്ടാകാം. പ്രധാനമായും റാബീസ് എന്ന പേവിഷബാധയുടെ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കെത്തുന്നത് ചെറിയ മുറിവുകളിലൂടെയാണ്.
മനുഷ്യരില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍…
കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, പനി, തൊണ്ടവേദന, ക്ഷീണം, ഛര്‍ദി ശബ്ദത്തിലുള്ള വ്യത്യാസം, ഉറക്കമില്ലായ്മ തുടങ്ങിയവ ഉണ്ടാകാം.
മൃഗങ്ങളുടെ ആക്രമണം, അത് കടിയോ മാന്തോ എന്തുണ്ടായാലും ഉടന്‍ തന്നെ മുറിവ് സോപ്പുപയോഗിച്ച് നന്നായി കഴുകുക. ഇതിന് ശേഷം കൈകള്‍ വൃത്തിയാക്കുക. പിന്നീട് ആരും മുറിവില്‍ സ്പര്‍ശിക്കരുത്. ഉടനെ തന്നെ കുത്തിവയ്പെടുക്കാന്‍ ആശുപത്രിയില്‍ എത്തുക.
More Stories
മെട്രോ മെഡിക്കൽ ഗ്രൂപ്പ് , കുവൈറ്റിലെ വനിതകൾക്കായി സ്തനാർബുദ ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല