ദില്ലി: ഇന്ത്യയിൽ കൊവിഡ് കേസുകൾക്ക് ഒപ്പം തന്നെ ആശങ്കയുയർത്തി ബ്ലാക്ക് ഫംഗസ് രോഗവും. ദില്ലിയിൽ ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ് ) ഭീഷണി തുടരുന്നു. 56 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 40 രോഗികളാണ് ഫംഗസ് ബാധയിൽ ചികിത്സയിലുള്ളത്.
ബ്ലാക്ക് ഫംഗസിനെ രാജസ്ഥാൻ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് വരെ അഞ്ച് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്നു പേര്‍ക്കും മലപ്പുറത്തും കൊല്ലത്തും ഒരാള്‍ക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കാഴ്ച ശക്തി നഷ്ടപ്പെടുന്നത് അടക്കം പ്രശ്നങ്ങളും ഉയര്‍ന്ന മരണ സാധ്യതയും ഉള്ള ഫംഗസ് ബാധയാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മനുഷ്യരുടെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്