January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

​ഗ്രീന്‍ ടീ  വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

ഹെൽത്ത് ഡെസ്ക്

അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോ​ഗ്യപ്രശ്നമാണ്. അമിതവണ്ണത്തിനൊപ്പം തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വയര്‍ കൂടിവരുന്നത്.
വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് പ്രധാന കാരണം. ശരീരഭാരം മൊത്തത്തില്‍ കുറയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ് വയര്‍ കുറയ്ക്കുകയെന്നത്.

വണ്ണം കുറയ്ക്കാന്‍ ഇന്ന് പലരും ആദ്യം തിരഞ്ഞെടുക്കുന്നത് ​ഗ്രീന്‍ ടീയാണ് (green tea). ആന്റി ഓക്സിഡന്‍റുകളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഗ്രീന്‍ ടീ ശരിക്കും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? ഇതിനെ കുറിച്ച്‌ വിദ​ഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയേണ്ടേ…

അത്ഭുതകരമായ ശരീരഭാരം കുറയ്ക്കുന്ന പാനീയങ്ങളുടെ പട്ടികയില്‍ കുറച്ചുകാലമായി ഗ്രീന്‍ ടീ ഒന്നാം സ്ഥാനത്താണ്.  ആന്റി ഓക്‌സിഡന്റുകളുടെ സമ്ബന്നമായ ഉറവിടമാണ് ഗ്രീന്‍ ടീ. എന്നാല്‍ അതില്‍ ശരീരഭാരം കുറയ്ക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ ചെയ്യുന്ന ചേരുവകളൊന്നും ചിലർ പറയുന്നു.

ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്നു. ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ശരീരഭാരം വര്‍ ദ്ധിപ്പിക്കുമെന്നും വിദഗ്ധൻ പറയുന്നു.  വലിയ അളവില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് കഫീന്‍ ഉള്ളടക്കം മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മിതത്വം പാലിക്കുക എന്നതാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു.

ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകളായ ‘epigallocatechin gallate’ (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉള്‍പ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകള്‍ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവര്‍ത്തനം, മാനസികാവസ്ഥ, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ​ഗ്രീന്‍ ടീ. ​ഗ്രീന്‍ ടീ ഫാറ്റി ലിവര്‍ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണല്‍ ഓഫ് ന്യൂട്രീഷ്യന്‍ ബയോകെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!