ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ രത്രി ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
എന്തു കഴിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും.രാത്രി വളരെ വൈകി ടിവിയും കണ്ട് അതുമിതുമൊക്കെ കൊറിക്കുന്ന ശീലം പലർക്കുമുണ്ട്.രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഭാരം കൂട്ടുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും .
അതിനാൽ, നിങ്ങളുടെ രാത്രികാല ദിനചര്യയിൽ നിന്ന് ഏത് തരത്തിലുള്ള ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്? പൊതുവേ, ഉത്തേജകങ്ങൾ, ദഹിപ്പിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാരയോ മസാലയോ ഉള്ള വിഭവങ്ങൾ, നെഞ്ചെരിച്ചിൽ വർദ്ധിപ്പിക്കുന്നവ എന്നിവയുടെ ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കുക .
- മദ്യം
മദ്യം കഴിക്കുന്നത് നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്നതായി തോന്നിയേക്കാം. എന്നിരുന്നാലും, ഉറങ്ങാൻ പോകുന്നതിനു മുമ്പ് അമിതമായി മദ്യം കഴിക്കാതിരിക്കുകയാണ് നല്ലത് .മദ്യപാനം നിങ്ങളെ മയങ്ങാൻ സഹായിക്കും, പക്ഷേ രാത്രിയിൽ പിന്നീട് സ്വാഭാവിക ഉറക്ക ചക്രത്തെ ഇത് തടസ്സപ്പെടുത്തുന്നു. മദ്യം കഴിക്കുന്നത് ശരീരത്തിലെ എല്ലാ പേശികളെയും അയവുവരുത്തുന്നു,അത് പോലെ ഉച്ചത്തിലുള്ള കൂർക്കംവലിയെയും വർദ്ധിപ്പിക്കും.
- ചായ
ചായ, കാപ്പി, വൈറ്റ് ടീ, ഗ്രീന്‍ ടീ ഇവയൊന്നും രാത്രി വേണ്ട. കഫീൻ അടങ്ങിയതിനാലാണ് ചായയും കാപ്പിയും ഒഴിവാക്കണമെന്നു പറയുന്നത്.
- അസിഡിക് ഭക്ഷണങ്ങൾ
ഉയർന്ന അസിഡിറ്റി ഉള്ള ഭക്ഷണം. സിട്രസ് ജ്യൂസ്, ഉള്ളി, വൈറ്റ് വൈൻ, തക്കാളി സോസ് എന്നിവ നെഞ്ചെരിച്ചിൽ കൂടുതൽ വഷളാക്കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തും.
- ഐസ് ക്രീം
ഐസ്ക്രീം നിറയെ കൊഴുപ്പാണ്. ഇത് ദഹനക്കേടിനും ആസിഡ് റിഫ്ലെക്സിനും കാരണമാകും.
- എരിവുള്ള ഭക്ഷണങ്ങൾ
മസാലകൾ നിറഞ്ഞ വിഭവങ്ങൾ രാത്രിയിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നെഞ്ചെരിച്ചിൽ ഉള്ള ആർക്കും അറിയാം. സ്വാഭാവികമായും, ഉറക്കം സുഗമമാക്കുന്നതിന് നിങ്ങളുടെ ശരീര താപനില കുറയണം, എന്നിരുന്നാലും എരിവുള്ള ഭക്ഷണം നിങ്ങളുടെ ശരീര താപനില വർദ്ധിപ്പിക്കും. ചൂട് അനുഭവപ്പെടുന്നത് യഥാർത്ഥത്തിൽ കൂടുതൽ നേരം ഉണർന്നിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
- ധാന്യങ്ങൾ
കോൺഫ്ലക്സ് മുതലായവ ധാന്യങ്ങൾ രാത്രി കഴിക്കുന്നത് ഒഴിവാക്കാം. ഇവയിൽ മിക്കതിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ