ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 34.56 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒന്നരക്കോടിയിലധികം പേര് ചികിത്സയിലുണ്ട്.
ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 2.59 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 30 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു.കഴിഞ്ഞ എട്ടുദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. 87.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്.24 മണിക്കൂറിനിടെ 28,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 603,397 ആയി ഉയര്‍ന്നു.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ