Times of Kuwait – കുവൈറ്റിലെ വാർത്തകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മരണസംഖ്യ 45 ലക്ഷത്തോട് അടുത്തു.
അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം പത്തൊന്‍പത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. നിലവില്‍ ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.
പ്രതിദിന കേസുകളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസില്‍ ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷമായി ഉയര്‍ന്നു.6.53 ലക്ഷം പേര് മരിച്ചു. മൂന്ന് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ 44,658 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.4.36 ലക്ഷം പേര് മരിച്ചു.നിലവില്‍ 3.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര് രോഗമുക്തി നേടി.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ