Times of Kuwait – കുവൈറ്റിലെ വാർത്തകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി നാല്പത്തിയാറ് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മരണസംഖ്യ 44.75 ലക്ഷമായി ഉയര്‍ന്നു.
ഇന്നലെ അഞ്ചര ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം പത്തൊന്‍പത് കോടി ഇരുപത് ലക്ഷം കടന്നു. നിലവില്‍ ഒരു കോടി എണ്‍പത്തിയൊന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായി. 6.49 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.
ഇന്ത്യയില്‍ ഇതുവരെ മൂന്ന് കോടി ഇരുപത്തിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.4.35 ലക്ഷം പേര് മരിച്ചു. നിലവില്‍ 3.19 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അതേസമയം, വാക്സിനേഷന് വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കൊവിഡ് രോഗികള്‍ എന്ന നിലയിലേക്ക് രാജ്യമെത്തുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്നറിയിപ്പ് നല്കി.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ