Times of Kuwait
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്. പതിനാറ് കോടി പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 84,332 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.93 കോടി പിന്നിട്ടു. 3.67 ലക്ഷം പേര് മരിച്ചു. 95.07 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി നാല്പത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്.രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേര് മരിച്ചു.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ