Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി നാല്പത്തിയാറ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
46.29 ലക്ഷം പേര് മരണമടഞ്ഞു.നിലവില്‍ ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പതിനേഴ് ലക്ഷമായി ഉയര്‍ന്നു. 6.76 ലക്ഷം പേര് മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷമായി. 4.42 ലക്ഷം പേര് മരണമടഞ്ഞു. നിലവില്‍ 3.90 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ