Times of Kuwait-Cnxn.tv
ന്യൂയോർക്ക് : ലോകത്ത് കൊവിഡ് മരണം നാല്പത് ലക്ഷം പിന്നിട്ടു. പതിനെട്ട് കോടി നാല്പത്തൊന്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.34 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര് രോഗമുക്തി നേടി.
യുഎസില്‍ 6.21 ലക്ഷം പേരാണ് മരിച്ചത്. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.25 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രാജ്യത്ത് 39,796 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 723 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് മരണ നിരക്കാണിത്.
42,352 പേര് രോഗമുക്തി നേടി. തുടര്‍ച്ചയായി 53ാം ദിവസമാണ് രോഗികളേക്കാള്‍ ഏറെ പേര് രോഗമുക്തി നേടിയത്.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ